സിനിമാമേഘലയില്‍ ഉള്ളവര്‍ക്ക് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. അപ്രതീക്ഷിതമായാണ് ആ മരണ വാര്‍ത്ത പുറത്തുവന്നത്. ഓരോ സിനിമാ ആരാധകരെയും ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചിരുന്നു. നടി മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ താരത്തിന്റെ മരണം നടിയെയും തളര്‍ത്തിയിരുന്നു. പിന്നീട് കുഞ്ഞനെക്കുറിച്ചുള്ള ഓരോ ചിന്തകളിലും ഉയര്ത്തെയുന്നേക്കുകയായിരുന്നു മേഘ്ന.
ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്ന തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.. തുടര്‍ന്ന് കുഞ്ഞിന്റെ ഒാരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി ഷേയര് ചെയ്തിരിക്കുന്നത് മേഘ്ന. ആരാധകര്‍ കാണാന്‍ കൊതിച്ച മുഖമാണ് ഈ പ്രണയ ദിനത്തില്‍ പങ്കുവെച്ചത്.
ജൂനിയര്‍ സി എന്നാണ് മകനെ പരിചയപ്പെടുത്തി കൊണ്ട് മേഘ്ന വിളിച്ചിരിക്കുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ചിത്രം വൈറലായതോടെ ആരാധകരും സിനിമാലോകവും താരത്തിനും മകനും ആശംസകളുമായെത്തിയിട്ടുണ്ട്.
നടി നസ്രിയയും കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ട് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
മേഘ്നയും നസ്രിയയും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. മേഘ്നയുടെ സന്തോഷങ്ങളിലും സംങ്കടങ്ങളിലും നസ്രിയ കൂടെ തന്നെ ഉണ്ടായിരുന്നു.