Film News

ലേശം തൊലിക്കട്ടി വേണമെന്ന് കമൻ്റ്, ചൊറിയാൻ വന്നവനെ കണ്ടം വഴി ഓടിച്ചു മീനൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീനാക്ഷി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ആയിരുന്നു മീനാക്ഷി അഭിനയരംഗത്ത് അരങ്ങേറുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ഒപ്പം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിച്ചു. പിന്നീട് മലയാള സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളുടെ ഭാഗമായി താരം.

- Advertisement -

ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് മീനാക്ഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന പരിപാടി അവതരിപ്പിക്കുന്നത് മീനാക്ഷി ആണ്. അതുകൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീനാക്ഷി. വളരെ മികച്ച അഭിപ്രായമാണ് മീനാക്ഷിയുടെ അവതരണത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മീനാക്ഷി. കഴിഞ്ഞദിവസം സിനിമയിലെ ഒരു സഹപ്രവർത്തകൻ്റെ കുഞ്ഞിനുവേണ്ടി ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ട് താരം ഒരു പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ഒരു വ്യക്തി ചൊറി കമൻ്റുമായി എത്തിയത്. എന്നാൽ താരം തന്നെ തക്ക മറുപടി നൽകി അയാളെ കണ്ടം വഴി ഓടിച്ചു. “കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഉള്ള സിനിമ മേഖലയിലുള്ളവർ വിചാരിച്ചാൽ പോരാ ഇത്തരത്തിലുള്ളവരുടെ പ്രശ്നങ്ങൾ അകറ്റാൻ? അതിനും മലയാളികൾ ചാരിറ്റി ചെയ്യണോ? ഇങ്ങനത്തെ പോസ്റ്റ് ഇടാൻ ലേശം തൊലിക്കട്ടി വേണം” – ഇതായിരുന്നു പോസ്റ്റിനു താഴെ വന്ന കമൻറ്.

ഈ കമൻ്റിനാണ് മാസ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്. “അങ്കിളേ, എന്നെക്കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായം ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമാക്കാരുടെ മുൻപിൽ ഒക്കെ എത്തിക്കാൻ നിന്നാൽ സമയം കടന്നു പോകും. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. അങ്കിളിന് പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. പിന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതുപോലെ ഒരു കമൻറ് ഇടാൻ മനസ്സ് കാണിച്ച അങ്കിളിൻ്റെ തൊലിക്കട്ടിയും ചെറുതാണെന്ന് കരുതുന്നില്ല” – ഇതായിരുന്നു മീനാക്ഷി ഇട്ട് കമൻറ്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Athul

Share
Published by
Athul

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

10 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

10 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

11 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

11 hours ago