Social Media

ബിഗ് ബോസില്‍ മത്സരിക്കാനില്ല, അത്രയും വലിയ മണ്ടിയല്ല ഞാന്‍; സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകളില്‍ തുറന്നടിച്ച് രഞ്ജു രഞ്ജിമാര്‍

ഒത്തിരി ആരാധകരുള്ള ടിവി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ ഒന്നും രണ്ടും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ സീസണ്‍ ഉടന്‍ എത്തുമെന്ന വാര്‍ത്തകളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

- Advertisement -

അടുത്തമാസം പകുതിയോടെ മൂന്നാമത്തെ സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. മലയാളികളുടെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും പരിപാടിയുടെ അവതാരകനായി എത്തുന്നത്.

പുതിയ സീസണ്‍ ഉടന്‍ എത്തുമെന്ന വിവരം താരരാജാവ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ബിഗ് ബോസിന്റെ പുതിയ സീസണ്‍ പ്രഖ്യാപിച്ചതുമുതല്‍ അതിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇതിനോടകം പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുകഴിഞ്ഞു.

 

അത്തരത്തില്‍ ട്രാന്‍സ് ജെന്റ്‌റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി രഞ്ജു രഞ്ജിമാറിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്കെല്ലാം മറുപടി
നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ബിഗ് ബോസില്‍ മത്സരിക്കില്ല, ഇപ്പോള്‍ തനിക്ക് അത്യാവശ്യം തിരക്കുള്ള സമയമാണെന്നും ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണെന്നും രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ഇത്രയും വലിയ ചാന്‍സ് കളഞ്ഞ് ബിഗ് ബോസില്‍ പോയി മത്സരിക്കാന്‍ അത്ര മണ്ടിയല്ല താനെന്നും താരം വ്യക്തമാക്കി.

 

 

Abin Sunny

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

9 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

11 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

12 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

13 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

15 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

16 hours ago