ഒരു സമയത്ത് മോഹൻലാൽ സിനിമയിലെ സ്ഥിരം നായികയായിരുന്നു മീന. മോഹൻലാലിന്റെ 90കളിലെ ഭാഗ്യ നായിക ആരെന്ന് ചോദിച്ചാൽ ശോഭന രേവതി എന്നാണ് ആദ്യം വരിക എന്നാൽ മീന എന്ന പേര് എടുത്തു പറയേണ്ടി വരും. ലാലേട്ടൻ മീന കൂട്ടുകെട്ടിൽ എത്തിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആയില്ലെങ്കിലും അവരുടെ ജോഡി എപ്പോഴും മുന്നിൽ തന്നെ നിന്നു. രേവതിയും ശോഭനയും എല്ലാം പടി കടന്നുപോയെങ്കിലും മീന മോഹൻലാലിന്റെ നായിക തന്നെ. എങ്ങിനെ ഇവർ ഇത്ര നല്ല കെമിസ്ട്രി വർക്കൗട്ട് ചെയ്യുന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ദൃശ്യവും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ ചെയ്തപ്പോഴും സിനിമയ്ക്ക് സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ നൽകിയില്ല. പുതിയ ആരാധകർ ഉണ്ടായിട്ടും മീന എങ്ങനെ മോഹൻലാലിന്റെ നായികയാവുന്നു എന്നതിന് ഉത്തരങ്ങൾ ഉണ്ട്.
മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പാണ് മനസ്സറിയാതെ എന്ന ചിത്രത്തിൽ മീന മോഹൻലാലിനൊപ്പം അഭിനയിച്ചു തുടങ്ങുന്നത് ബാലതാരമായിട്ടാണ് എങ്കിൽ ഇന്ന് നായികയായിട്ട്. മനസ്സറിയാതെ എന്ന സിനിമ ഒരു ഹിറ്റ് ആയതിനുശേഷം ദി പ്രിൻസ് എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഐ വി ശശിയുടെ വർണ്ണപ്പകിട്ട് എന്ന ചിത്രത്തിൽ ഇരുവരും നായിക നായകന്മാരായി. അവിടെ തുടങ്ങുകയായിരുന്നു മീനയും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി. ശേഷം ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ് ചന്ദ്രോത്സവം ഉദയനാണ് താരം തുടങ്ങിയ സിനിമകളിൽ ചില സിനിമകൾ പരാജയങ്ങൾ ആയിരുന്നെങ്കിൽ പോലും മോഹൻലാൽ മീന കെമിസ്ട്രി എല്ലാവരെയും സന്തോഷിപ്പിച്ചു.
വർഷങ്ങൾക്കു ശേഷം മീന സിനിമയിൽ ഇടവേള എടുത്ത സമയത്ത് മോഹൻലാൽ തന്റെതായ രീതിയിലുള്ള വിജയങ്ങളും ആയി മുന്നോട്ടു പോയി എന്നാൽ എവിടെവെച്ചു താളപ്പിഴകൾ സംഭവിച്ച മോഹൻലാലിന്റെ ഗ്രാഫ് തിരിച്ചുകൊണ്ടുവരാൻ ദൃശ്യം എന്ന സിനിമയ്ക്ക് കഴിഞ്ഞു അവിടെയും മീനയാണ് ചിത്രത്തിലെ നായികയായത്. ദൃശ്യം എന്ന ചിത്രത്തിന് ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെ മീന മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ആരാധകരെ ഞെട്ടിച്ചു ഇപ്പോഴിതാ ദൃശ്യത്തിലെ രണ്ടാം ഭാഗം വരുന്നു. കാത്തിരിക്കാം ഇവരുടെ കെമിസ്ട്രിയിൽ മറ്റൊരു ബംബർ ഹിറ്റിനായി.