ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കിലായതിന് പിന്നാലെ എക്സില്‍ വൈറലായി മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ട്വീറ്റ്.
ചില് ഗയ്സ്.. കുറച്ച് സമയത്തിനകം എല്ലാം ശരിയാകും എന്നാണ് ട്വിറ്റില്‍ പറഞ്ഞിരിക്കുന്നത്. ട്വിറ്റ് ഇതിനോടകം നിരവധി പേരാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം വൈകിട്ട് 8.35 ഓടെയാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ത്രെഡും പണിമുടക്കിയത്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പലരും ഭയന്നിരുന്നു.
Chill guys. Wait few minutes everything will be solved.@Meta @facebook @instagram
— Mark Zuckerberg (Parody) (@MarkCrtlC) March 5, 2024
ഫേസ്ബുക്ക് തനിയെ ലോഗ്ഔട്ട് ആവുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡ് റീഫ്രഷ് ചെയ്യാനോ മെസെജുകള്‍ അയക്കാനോ കഴിയുന്നില്ല.
അക്കൗണ്ട് ഹാക്ക്ഡ് ആയെന്ന് ആയിരുന്നു പല ഉപഭോക്താക്കളും കരുതിയത്. തുടര്‍ന്ന് പലരും പാസ്വേര്ഡ് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല.
അതേസമയം എന്താണ് ഇവ പണിമുടക്കാനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.