മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ തമിഴ് നാട്ടിലും പ്രിയങ്കരിയായി മാറിയത് ധനുഷ് നായകനായ “അസുരൻ” എന്ന ചിത്രത്തിലൂടെ ആയിരുന്നു. തമിഴിലെ അരങ്ങേറ്റ ചിത്രത്തിലൂടെ ” പച്ചയ്യമ്മ” എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് വലിയൊരു അംഗീകാരമാണ് ലഭിച്ചത് .
ഇനി കന്നഡ സിനിമാ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം . കന്നഡ മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൂസ് മാതാ ഫെയിം യോഗേഷിലൂടെ മഞ്ജു വാര്യർ കന്നഡയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. യോഗേഷിനെ ലൂസ് മാതാ യോഗി എന്നും അറിയപ്പെടുന്നു.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ചിത്രത്തിന് നൽകിയ പേര് അക്കട്ടകട്ട എന്നാണ്. ചിത്രത്തിൽ യോഗേഷിന്റെ അമ്മയായി മഞ്ജു വാര്യർ അഭിനയിക്കും. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാപാത്രം വളരെ ശക്തമാണെന്നും മഞ്ജു വാര്യർ കഥാപാത്രവുമായി നന്നായി യോജിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നാഗരാജ് പറഞ്ഞു.