നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാം ഒരുങ്ങുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലളിതം സുന്ദരം എന്ന ചിത്രം നിർമ്മിക്കുന്നത് മഞ്ജു ആണ്. മഞ്ജു വാര്യർ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ഇരുവരും തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
കൈയ്യിലൊരു ബുക്കുമായി ഫോട്ടോയ്ക്ക് ചിരിച്ച് പോസ് ചെയ്യുന്ന മഞ്ജു വാര്യരുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ലുക്കും ഇരിപ്പും കണ്ടാല്‍ ലളിതം സുന്ദരമെന്ന് പറയാനാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അനിയത്തിക്ക് മികച്ച വേഷം തന്നെയാണ് ചേട്ടന് നല്‍കിയിട്ടുള്ളതെന്നാണ് ആരാധകരുടെ കമന്റുകള്‍. എന്തായാലും പുതിയ ലുക്കിൽ അതീവ സുന്ദരിയായാണ് മഞ്ജുവാര്യരെ കാണാൻ കഴിയുന്നത്.