Film News

രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു; മലയാള താരങ്ങളോട് നന്ദി പറഞ്ഞ് മണി രത്‌നം

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മണി രത്‌നം ചിത്രം പൊന്നിയെന്‍ സെല്‍വന്‍ റിലീസിന് ഒരുങ്ങുകയാണ്. താരനിര ഒന്നിച്ചെത്തുന്ന സിനിമ കാണാനുള്ള ആകാംഷയിലാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. തന്റെ സ്വപ്നചിത്രം എന്നാണ് ഈ സിനിമയെ മണിരത്‌നം വിശേഷിപ്പിച്ചത്. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രമോഷന്റെ ഭാഗമായി കഴിഞ്ഞദിവസം തിരുവനന്തപുരത്തും പൊന്നിയന്‍ സെല്‍വന്‍ ടീം എത്തിയിരുന്നു. മണി രത്‌നം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -

വേദിയില്‍ വച്ച് രണ്ട് മലയാളി താരങ്ങളോട് നന്ദി പറഞ്ഞു മണി രത്‌നം . അത് മറ്റാരുമായിരുന്നില്ല മമ്മൂട്ടി പൃഥ്വിരാജ് ആയിരുന്നു. ഈ രണ്ടുപേരും ഈ സിനിമയ്ക്ക് വേണ്ടി ശബ്ദം പകര്‍ന്നിട്ടുണ്ട് . പൃഥ്വിരാജ് ട്രെയിലറിന് വേണ്ടിയും മമ്മൂട്ടി സിനിമയ്ക്ക് വേണ്ടിയും ആണ് ശബ്ദം കൊടുത്തത്.

പൃഥ്വിരാജിനോടും മമ്മൂട്ടിയോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. പൃഥ്വിരാജ് വളരെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ട്രെയ്‌ലറിനുവേണ്ടി അദ്ദേഹം ശബ്ദം പകര്‍ന്നു. മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി.

ഒരു ദിവസം അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, എന്റെ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ അവതരിപ്പിക്കാന്‍, വോയിസ് ഓവര്‍ നല്‍കാന്‍ എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു. അത് എനിക്ക് അയച്ചുതരൂ, ഞാന്‍ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറില്‍ നിന്നാണ് മണി രത്‌നം പറഞ്ഞു.

 

Anusha

Share
Published by
Anusha

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

10 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

11 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

11 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

12 hours ago