പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മണി രത്നം ചിത്രം പൊന്നിയെന്‍ സെല്വന് റിലീസിന് ഒരുങ്ങുകയാണ്. താരനിര ഒന്നിച്ചെത്തുന്ന സിനിമ കാണാനുള്ള ആകാംഷയിലാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. തന്റെ സ്വപ്നചിത്രം എന്നാണ് ഈ സിനിമയെ മണിരത്നം വിശേഷിപ്പിച്ചത്. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രമോഷന്റെ ഭാഗമായി കഴിഞ്ഞദിവസം തിരുവനന്തപുരത്തും പൊന്നിയന്‍ സെല്വന് ടീം എത്തിയിരുന്നു. മണി രത്നം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വേദിയില്‍ വച്ച് രണ്ട് മലയാളി താരങ്ങളോട് നന്ദി പറഞ്ഞു മണി രത്നം . അത് മറ്റാരുമായിരുന്നില്ല മമ്മൂട്ടി പൃഥ്വിരാജ് ആയിരുന്നു. ഈ രണ്ടുപേരും ഈ സിനിമയ്ക്ക് വേണ്ടി ശബ്ദം പകര്‍ന്നിട്ടുണ്ട് . പൃഥ്വിരാജ് ട്രെയിലറിന് വേണ്ടിയും മമ്മൂട്ടി സിനിമയ്ക്ക് വേണ്ടിയും ആണ് ശബ്ദം കൊടുത്തത്.
പൃഥ്വിരാജിനോടും മമ്മൂട്ടിയോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. പൃഥ്വിരാജ് വളരെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ട്രെയ്ലറിനുവേണ്ടി അദ്ദേഹം ശബ്ദം പകര്‍ന്നു. മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി.
ഒരു ദിവസം അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, എന്റെ ചിത്രം പൊന്നിയിന്‍ സെല്വന് അവതരിപ്പിക്കാന്‍, വോയിസ് ഓവര്‍ നല്കാന് എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു. അത് എനിക്ക് അയച്ചുതരൂ, ഞാന്‍ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറില്‍ നിന്നാണ് മണി രത്നം പറഞ്ഞു.