ഐപിഎല്ലില്‍ 14 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ മന്ദീപ് സിംഗും. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സിനെതിരെ നടന്ന മത്സരത്തില്‍ അദ്ദേഹം ഡക്കില്‍ പുറത്തായിരുന്നു. ഇതോടെയാണ് മന്ദീപ് രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയത്.
സിസിഐ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഓവറില്‍ ടീം സ്കോറും വ്യക്തിഗത സ്കോറും പൂജ്യത്തിലിരിക്കെ മന്ദീപിനെ ഭൂവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. ഏപ്രില്‍ 21ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തിലാണ് രോഹിത് തന്റെ 14ാം ഡക്ക് ഏറ്റുവാങ്ങിയത്.
രോഹിത്തിനും മന്ദീപിനും പിന്നിലായി 13 ഡക്കുകളുമായി കുറേപേരുണ്ട്. അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, പിയൂഷ് ചാവല്‍, ഹര്ഭജന് സിങ്, പാര്‍ഥീവ് പട്ടേല്‍ എന്നിവരെല്ലാം 13 ഡക്കുകള്‍ സ്വന്തം പേരിലുള്ളവരാണ്.