ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിനടിയിൽ കൂടി നീന്തിയ യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സ്ലോവാക്യയിൽ നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയിൽ കൂടി നീന്താൻ ശ്രമിച്ചത്.. എന്നാൽ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാൾക്ക് ഓക്സിജൻ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു.
ബോറിസ് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.
ശരീരത്തിൽ കയറ് കെട്ടിയാണ് 31കാരനായ ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികൾ മാറ്റി നീന്തുന്നത്. കൂടെയുള്ളവരാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. പകുതി വരെ നീന്തിയ ബോറിസിന് ഓക്സിജൻ ലഭിക്കാതെ പരിഭ്രാന്തനായിത്തുടങ്ങുമ്പോൾ തന്നെ കയറിൽ പിടിച്ച് തിരിച്ച് നീന്തുന്നതും കൂടെയുള്ളവർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം.
View this post on Instagram