മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മോദിയുടെ സ്വപ്നം പോലെ തന്നെ നാനൂറിലേറെ സീറ്റുകള്‍ ലഭിക്കണമെന്നാണ് ആഗ്രഹമമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങൾ ഇതാണ്,കഴിഞ്ഞ രണ്ട് ദിവസമായി വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു, ഹര് ദില്‍ മേ മോദി ഹേ എന്നാണ് അവിടത്തെ ചുവരെഴുത്ത്, എല്ലാവരുടെയും ഹൃദയത്തില്‍ മോദിയാണ് എന്നതാണ് അതിനര്‍ത്ഥം. വാരണാസിയിലെ പള്ളിയിലായിരുന്നു ഇന്നലെ ജുമുഅ നമസ്കാരത്തിന് പങ്കെടുത്തത്. അപ്പോള്‍ അവിടുത്തെ ഇമാം പറയുകയാണ്, ഹജ്ജ് കമ്മിറ്റി ചെയർമാനല്ല, വേണമെങ്കില്‍ ഖുതുബക്ക് മുമ്പ് അബ്ദുള്ളക്കുട്ടി രണ്ട് മിനിറ്റ് സംസാരിച്ചോളു എന്ന്.ഇലക്ഷന് നിയമത്തിന് ചേരാത്തത് ആയതിനാല്‍ ഞാന്‍ അത് നിരസിച്ചു. യഥാർത്ഥത്തില്‍ വാരണാസിയിലും യുപിയിലാകെയും മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരുപാട് മുസ്ലിം സ്ത്രീകള്‍ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. രളത്തില്‍ നടക്കുന്ന പ്രചാരണം ബിജെപി വലിയ വിജയം നേടില്ല എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം നോക്കിയാല്‍ 250-52 സീറ്റില്‍ തന്നെ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്. വാദത്തിന് വേണ്ടി തരംഗം ഇല്ലെന്ന് പറഞ്ഞാലും ബി ജെ പി ജയിച്ച് വരും എന്നതില്‍ സംശയമില്ലെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പല പരാമർശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി, ഭരണഘടനയെ മുൻനിര്‍ത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്. ഞങ്ങളുടെ മുദ്രാവാക്യം സബ് കാ സാത്- സബ് കാ വികാസ് എന്നതാണ്. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദി. ഹജ്ജ് കമ്മറ്റി ചെയര്മാൻ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെ എന്റെ അനുഭവം അതാണ്.സത്യത്തില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ പോലും ആഗ്രഹിക്കാത്ത വിധത്തിലുള്ള പ്രീണനവും ലാളനവുമായി കോണ്‍ഗ്രസ് നടത്തുന്നത്. ഭരണഘടന അനുസരിച്ച് എല്ലാവരേയും ഒരുപോലെ കാണണം