വളര്‍ത്തുപാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുകി ഉടമയ്ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ പെന്സില്വാനിയയിലാണ് സംഭവം നടന്നത്. പാമ്പിന്റെ ഉടമയായ 27 കാരന് എലിയറ്റ് സെന്സ്മെന് ആണ് കൊല്ലപ്പെട്ടത്. പതിനെട്ട് അടിയോളം നീളമുള്ള ബൊവ കണ്‍സ്ട്രിക്ടര്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് യുവാവിനെ കൊലപ്പെടുത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസ് പാമ്പിനെ വെടിവച്ചു കൊന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുറേ നാളുകാളായി പാമ്പിനെ വളര്‍ത്തി വരികയായിരുന്നു എലിയറ്റ്. അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. എലിയറ്റിന്റെ കഴുത്തില്‍ പാമ്പ് വരിഞ്ഞുമുറുകുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു യുവാവ്.
ഉടന്‍ തന്നെ പൊലീസ് പാമ്പിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ പാമ്പ് ഇയാളുടെ ശരീരത്തിലെ പിടിവിട്ടു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എലിയറ്റ് വളര്‍ത്തിയിരുന്ന മറ്റ് രണ്ട് പാമ്പുകളെ പൊലീസ് കണ്ടെടുത്തു. ഇവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പത്തൊന്‍പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഇത്തരെമാരു സംഭവം നേരിടേണ്ടിവന്നത് ആദ്യമായിട്ടാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.