മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ധാരാളം ആരാധകനാണ് ഉള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ രശ്മിക ആയിരുന്നു നായിക എന്നതാണ്. ഇപ്പോൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
മുംബൈ അടൽ സേതു പാലത്തിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ വേണ്ടിയിരുന്ന യാത്ര ഇപ്പോൾ വെറും 20 മിനിറ്റ് ആയി മാറിയിരിക്കുകയാണ് എന്നും ഇത് അത്ഭുതപ്പെടുത്തുന്നതാണ് എന്നും താരം പറയുന്നു. ഈ അത്ഭുതകരമായ സൃഷ്ടി നമ്മൾ ഉണ്ടാക്കിയത് വെറും ഏഴു വർഷം കൊണ്ടാണ് എന്നും താരം പറയുന്നു. അതുകൊണ്ട് വികസനത്തിന് വേണ്ടി വേണം വോട്ട് ചെയ്യാൻ എന്നാണ് താരം പറയുന്നത്. എന്നാൽ ഒരു പാർട്ടിക്കും വേണ്ടി താരം വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിട്ടില്ല.
അതേസമയം താരത്തെ അഭിനന്ദിച്ചു ഇപ്പോൾ വന്നിരിക്കുകയാണ് നരേന്ദ്രമോദി. നിങ്ങൾ പറഞ്ഞത് ശരിയാണ് എന്നും ആളുകളെ പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനേക്കാൾ സംതൃപ്തി തരുന്ന മറ്റൊന്നും ഇല്ല എന്നായിരുന്നു നരേന്ദ്രമോദി നൽകിയ ഉത്തരം. ഇപ്പോൾ നിരവധി ആളുകൾ ആണ് നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആദ്യമായിട്ടാണ് രശ്മികയുടെ ഒരു വീഡിയോയ്ക്ക് ഇത്രയും വലിയ ഒരു റെസ്പോൺസ് ലഭിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. വികസനം മാത്രം കാണുന്ന രശ്മിക എന്തുകൊണ്ടാണ് മണിപ്പൂരിലെ ആളുകളെ കാണാത്തത് എന്നാണ് ഇവർ ചോദിക്കുന്നത്. അതുപോലെ തന്നെ ലഡാക്കിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എന്താണ് രശ്മിക മിണ്ടാത്തത് എന്നാണ് ഇവ ചോദിക്കുന്നത്. അതേസമയം പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇരകളെ എന്തുകൊണ്ടാണ് രാഷ്മിക കാണാത്തത് എന്നും ഇവർ ചോദിക്കുകയാണ്.