എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന് അറസ്റ്റില്‍. സെന്‍ട്രല്‍ ഡല്‍ഹിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം നടന്നത്. കേസില്‍ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ ജനിച്ച ബാദ്ഷാ 20 വര്‍ഷം മുമ്പ് ജോലിക്കായി ഡല്‍ഹിയില്‍ എത്തിയതാണ്. തുര്‍ക്ക്മാന്‍ ഗേറ്റ് ഏരിയയില്‍ കശാപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. ദര്യഗഞ്ച് സ്വദേശിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. അയല്പക്കത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പിതാവ് പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമായ നിലയില്‍ ഓഗസ്റ്റ് 18ന് യമുന ഖാദര്‍ മേഖലയില്‍ കണ്ടെത്തിയത്.
സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. യമുന ഖാദര്‍ പ്രദേശത്തും പരിസരത്തുമായി താമസിക്കുന്ന 200 ഓളം ആളുകളെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു. ഇതിനിടെ കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും മിഠായി നല്കി സൗഹൃദം സ്ഥാപിച്ചിരുന്നതായും രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം റിസ്വാന് യമുന ഖാദറില്‍ എത്തിയിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ റിസ്വാന് കഞ്ചാവ് വലിക്കാന്‍ പതിവായി യമുന ഖാദറില്‍ പോകാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.