National

ലക്ഷ്യംവയ്ക്കുന്നത് വിവാഹമോചിതരായ സ്ത്രീകളെ; ഇതുവരെ ആറ് ഭാര്യമാര്‍; ആന്ധ്രാപ്രദേശില്‍ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. കൊണ്ടാപ്പൂര്‍ സ്വദേശി അടപ ശിവശങ്കര ബാബുവാണ് അറസ്റ്റിലായത്. ഒരേ സമയം ആറ് ഭാര്യമാരാണ് ഇയാള്‍ക്ക്. വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യംവച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിവന്നത്. ഇയാളുടെ ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- Advertisement -

വഞ്ചന, ക്രിമിനല്‍ വിശ്വാസ വഞ്ചന, മുന്‍വിവാഹങ്ങള്‍ മറച്ചുവച്ച് വിവാഹം കഴിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതി അഡപ ശിവ് ശങ്കര്‍ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഗച്ചിബൗളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി അയാളുടെ ജോലി ഇതാണ്. മാട്രിമോണിയല്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നാണ് അയാള്‍ വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തുന്നത്. അവരുടെ വിവരങ്ങള്‍ എല്ലാം ശേഖരിച്ച ശേഷം പതിയെ അവരുമായി പ്രതി സൗഹൃദം സ്ഥാപിക്കുന്നു. അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് താനെന്ന് പറഞ്ഞാണ് അയാള്‍ അവരുടെ മുന്നില്‍ എത്തുന്നത്. തനിക്ക് മാസം ലക്ഷങ്ങള്‍ ശമ്പളമുണ്ടെന്നും, താന്‍ വലിയ സ്ഥിതിയിലാണെന്നും എല്ലാം പറഞ്ഞാണ് അയാള്‍ സ്ത്രീകളെ കബളിപ്പിക്കുന്നത്. ഒടുവില്‍ സ്ത്രീകള്‍ അയാളുടെ വലയില്‍ വീണു എന്ന് ഉറപ്പായാല്‍ അയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ സമീപിക്കുന്നു. ഒടുവില്‍ വിവാഹം കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയുടെ പണവും സ്വര്‍ണവുമായി അപ്രത്യക്ഷനാവുകയും ചെയ്യുന്നു. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് പറയുന്നു.

കൊണ്ടാപ്പൂരില്‍ നിന്നുള്ള ഒരു സ്ത്രീയെയാണ് ഇയാള്‍ ഒടുവില്‍ വിവാഹം കഴിച്ചത്. മറ്റ് സ്ത്രീകളെ പോലെ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ഇയാളുടെ പ്രൊഫൈല്‍ കണ്ട് വിവാഹം കഴിച്ചതാണ് യുവതി. വൈകാതെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഇയാള്‍ മുങ്ങി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച യുവതി പൊലീസിനെ സമീപിച്ചു. സ്ത്രീധനമായി ലഭിച്ച പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയാണ് ഇയാള്‍ ഒളിച്ചോടിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇയാളുടെ മുന്‍ ഇരകളില്‍ ഒരാള്‍ സമാനമായ കഥ ചൂണ്ടിക്കാട്ടി ആര്‍സി പുരം പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടപടിയെടുക്കുകയും പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു.

Rathi VK

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

3 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

3 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

3 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

4 hours ago