നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ജിദ്ദയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സംസ്ഥാനത്ത് ഇതുവരേയും അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് മരണം സ്ഥിരീകരിച്ചത് തൃശൂരിലാണ്. യുഎഇയില്‍ നിന്നെത്തിയ യുവാവ് ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരേയും ഒമ്പത് പേരിലാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.