National

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാത്രി ഏഴിന്

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി ഏഴ് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങുകള്‍ നടക്കുക.

- Advertisement -

ഇന്നലെ രാത്രിയോടെയാണ് ഉദ്ദവ് താക്കറെ തന്റെ രാജി പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാരിന് അതോടെ പരിസമാപ്തിയായി. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഗോവയിലുള്ള ശിവസേനാ വിമതര്‍ക്ക് നല്‍കിയ നിര്‍ദേശം.

അതിനിടെ, ഉദ്ദവ് താക്കറെയെ പുറകില്‍ നിന്ന് കുത്തിയെന്ന് ഒരു കാര്‍ട്ടൂണ്‍ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു.

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

7 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

7 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

7 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

8 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

8 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

8 hours ago