രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി ഏഴ് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന് ദര്‍ബാര്‍ ഹാളിലാണ് ചടങ്ങുകള്‍ നടക്കുക.
ഇന്നലെ രാത്രിയോടെയാണ് ഉദ്ദവ് താക്കറെ തന്റെ രാജി പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാരിന് അതോടെ പരിസമാപ്തിയായി. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഗോവയിലുള്ള ശിവസേനാ വിമതര്‍ക്ക് നല്കിയ നിര്‍ദേശം.
അതിനിടെ, ഉദ്ദവ് താക്കറെയെ പുറകില്‍ നിന്ന് കുത്തിയെന്ന് ഒരു കാര്‍ട്ടൂണ്‍ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു.