യുക്രൈന്-റഷ്യ യുദ്ധം തുടരുന്നതിനിടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ വിഡിയോ വൈറലാകുന്നു. യുദ്ധത്തിനെതിരെ നിഷ്കളങ്കമായി സംസാരിക്കുന്ന ലില്ലി എന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. ‘ബ്രിറ്റകിറ്റി’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം നിരവധി പേര് കണ്ടു.
തനിക്ക് ഭൂമിയില്‍ സമാധാനമാണ് വേണ്ടതെന്ന് പറഞ്ഞാണ് കുഞ്ഞു ലില്ലിയുടെ വിഡിയോ തുടങ്ങുന്നത്. വിഭജിക്കപ്പെട്ട ഭൂമി തങ്ങള്‍ക്ക് വേണ്ട. തങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും യുദ്ധം നിര്‍ത്തണമെന്നും ലില്ലി പറയുന്നു.
സമാധാന ചര്‍ച്ച ഒന്നാംഘട്ടം പിന്നിട്ടെങ്കിലും യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. യുക്രൈനിലെ സൈനിക കേന്ദ്രത്തില്‍ റഷ്യ നടത്തിയ പീരങ്കി ആക്രമണത്തില്‍ 70ല്‍ അധികം പേര് കൊല്ലപ്പെട്ടിരുന്നു.
View this post on Instagram