ഒരു കാലത്ത് ചോക്ലേറ്റ് കുമാരനായി വിലസിയിരുന്ന നടനാണ് കുഞ്ചാക്കോ ബോബന്. ഒത്തിരി നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. ഇന്നും ആ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അന്ന് ഒട്ടുമിക്ക കോളേജ് കുമാരികളും കുഞ്ചാക്കോ ബോബന്റെ പുറകെയായിരുന്നു.
എന്നാല്‍ ചാക്കോച്ചന് മനസ് കൊടുത്തത് പ്രിയക്ക് ആയിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രണയകാലം ഓര്‍ത്തെടുക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്. പ്രിയയെ ആദ്യമായി കണ്ടുമുട്ടിയത് തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ആയിരുന്നു. അവിടെ ഉള്ളപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജിലെ പിള്ളേര് കാണാന്‍ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു.
തുടര്‍ന്ന് ഞാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെ കുറച്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ നില്ക്കുന്നു. എല്ലാവര്ക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളില്‍ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓര്‍മ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലില്‍ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു ചാക്കോച്ചന് പറയുന്നു.
പിന്നീട് നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ വഴി നമ്പര്‍ കിട്ടി. ഇവര്‍ സുഹൃത്തുക്കളാണ് . അങ്ങനെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ സൗഹൃദത്തിലായി വൈകാതെ തന്നെ പ്രണയത്തിലായി. എന്നാല്‍ വിവാഹത്തില്‍ പ്രിയയുടെ വീട്ടുക്കാര്‍ക്ക് കുറച്ച് പേടിയായിരുന്നു. സിനിമാ നടന് ആയതിനാല്‍ പിന്നീട് അതൊക്കെ മാറി താരം പറയുന്നു.