ഒത്തിരി നല്ല കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില സംഭവവികാസങ്ങളാണ് സീരിയല്‍ പറയുന്നത്. രണ്ട് ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കുടുംബത്തെ ബാധിക്കാതെ നോക്കുന്ന സുമിത്ര ശരിക്കും സീരിയലിലെ വിളക്ക് തന്നെയാണ്. ഒരു കൂട്ടുകുടുംബത്തിലാണ് ഇതെല്ലാം നടക്കുന്നത്. പരമ്പരയില്‍ നിരവധി വില്ലത്തികളും ഉണ്ട്.
പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലിലെ കഥാപാത്രങ്ങളെല്ലാം പരമ്പരയില്‍ അടിപിടി ആണെങ്കിലും പുറത്ത് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. ,ലൊക്കേഷനില്‍ വെച്ചുള്ള ചില ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയാറുണ്ട്. ഇപ്പോള്‍ ബിന്ദു പങ്കജ് പങ്കിട്ട വിശേഷങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പരമ്പരയില്‍ അച്ചമ്മ ആയി എത്തുന്ന നടി ദേവിയുടെ മകന്റെ വിവാഹത്തിന് എത്തിയതാണ് കുടുംബവിളക്ക് താരങ്ങള്‍. ശ്രീജിത്ത് വിജയും ഭാര്യ അര്‍ച്ചനയും ഫവാസ്, തുടങ്ങിയവരും ബിന്ദു പങ്ക് വച്ച ചിത്രത്തില്‍ ഉണ്ട്.
ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. സദ്യകഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഏടുത്ത ചിത്രമാണ് ഇവ.
ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ പരമ്പര സിനിമകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന നടി മീരാ വാസുദേവ് നായിക വേഷത്തില്‍ എത്തുന്ന പരമ്പര കൂടിയാണ്. മീരയെ കൂടാതെ ബിഗ് സ്ക്രീനിലും തിളങ്ങിയ നിരവധിയാളുകള്‍ ഈ പരമ്പരയില്‍ എത്തുന്നുണ്ട്. മികച്ച പ്രകടനവുമായാണ് സീരിയല്‍ താരങ്ങള്‍ മിനിസ്ക്രീനില്‍ എത്തുന്നത്.
കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന് ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി ബിന്ദു പങ്കജ്, എന്നിവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.