പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. ഇതിലെ കഥാപാത്രങ്ങളെയേല്ലാം പ്രേക്ഷകര്‍ മനസില്‍ ഇടം നേടി കഴിഞ്ഞു. വില്ലത്തിവേഷത്തില്‍ എത്തിയ ശരണ്യ എന്ന വേദികയുമെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തില്‍ ആഴത്തിലിറങ്ങിയത്.
സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളിലൂടെയായിരുന്നു സീരിയല്‍ മുന്നോട്ട് പോയത്. സിദ്ധാര്‍ത്ഥ് ഇപ്പോഴും ഡിവോഴ്സിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സുമത്രിയില് നിന്നും വിവാഹ മോചനം തേടി വേദികയുമായി പുതിയ ജീവിതം ആരംഭിക്കാന്‍ ഇരിക്കുന്ന ഇവര്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വിവാഹമോചനം അനുവദിച്ചില്ല.
ഇതിനിടെ പലരും സുമിത്രയെ കുറ്റിപ്പെടുത്തിയെങ്കിലും അതൊന്നും ഈ കഥാപാത്രം കാര്യമായി എടുക്കുന്നില്ല. ഇപ്പോഴും ശക്തമായ നിലപാടില്‍ തന്നെയാണ് സുമിത്ര നില്‍ക്കുന്നത്. താന്‍ വിവാഹ മോചനത്തിന് അനുവദിച്ചതിന് പലരും സുമിത്രയെക്കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നേ വേണ്ടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ട കാര്യമില്ലെന്നാണ് സുമിത്ര വ്യക്തമാക്കുന്നത്.
ഇതിനിടെ സീരിയലിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സുമിത്ര സ്കൂട്ടി പഠിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെ പലരുടെയും ഉറക്കം പോയി. സുമിത്രയിലെ വികസനം പലര്‍ക്കും പിടിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് സുമിത്ര ഇപ്പോള്‍ ഒരു വിലയും കൊടുക്കാറില്ല എന്ന് മാത്രമല്ല, അതിന് ശക്തമായ മറുപടിയും സുമിത്ര കൊടുക്കുന്നുണ്ട്.