നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം.
സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്.
ഇതിനിടയിൽ മാധ്യമ പ്രവർത്തകരുടെ പരാതിയിൽ സുരേഷ് ഗോപിക്ക് എതിരെ കേസ് എടുത്തിരുന്നു.
ഈ പശ്ചാത്തലത്തിൽ നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
ഒരു അച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തക്ക് ജനിക്കണം-എന്നായിരുന്നു കൃഷ്ണ കുമാർ പങ്കുവച്ച പോസ്റ്റ്.
അതേസമയം എന്ത് വിഷയമാണ് എന്ന് എടുത്ത് പറയാതെ ആയിരുന്നു കൃഷ്ണ കുമാർ വിമർശിച്ചത്.
സുരേഷ് ഗോപി വിഷയത്തിൽ ആണ് കൃഷ്ണ കുമാറിന്റെ പോസ്റ്റ് എന്നാണ് കമന്റ് ബോക്സ് പറയുന്നത്.
അതേസമയം പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശമാണ് എന്ന് കമന്റ് ബോക്സിൽ ചിലർ അഭിപ്രായപ്പെടുന്നു.