Film News

കേരളം മാസ്റ്ററിനെ വരവേൽക്കുന്നു – തീയേറ്ററുകൾ തുറക്കുമെന്ന വാർത്ത പുറത്തുവന്നു നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയുടെ നിയന്ത്രണം ഏറ്റെടുത്ത് വിജയ് ആരാധകർ

വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 13ന് ആണ് ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. എന്നാൽ കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് രാവിലെ 10 മണിക്ക് നടന്ന മീറ്റിങ്ങിനു ശേഷം മാത്രമാണ് ലഭിച്ചത്. ശുഭ വാർത്ത പുറത്തുവന്ന ഉടനെ തന്നെ സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് വിജയ് ആരാധകർ.

- Advertisement -

#KeralaWelcomesMasterഎന്ന ടാഗ് ആണ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങളിൽ ഈ ടാഗ് നിമിഷങ്ങൾക്കകം ട്രെൻഡ് ആവുകയായിരുന്നു. കേരള ഓൺലൈൻ വിജയ് ഫാൻസ് ആണ് ഈ ടാഗ് പുറത്തിറക്കിയത്. ഏതൊക്കെ തീയേറ്ററുകളിൽ ആയിരിക്കും മാസ്റ്റർ റിലീസ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാവും. ഉടൻതന്നെ ഓൺലൈൻ റിസർവേഷൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ജനുവരി 5 മുതൽ കേരളത്തിലെ തീയേറ്ററുകൾക്ക് തുറന്നു പ്രവർത്തിക്കാം എന്ന് സർക്കാർ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് കേരളത്തിലെ തിയേറ്ററുകളിൽ ഒന്നും തന്നെ പ്രദർശനം നടക്കുന്നുണ്ടായിരുന്നില്ല. ജനുവരി 13 മുതൽ മാസ്റ്റർ റിലീസ് ചെയ്യും എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാൽ ഭൂരിഭാഗം തിയേറ്റർ ഉടമകളുടെയും അഭിപ്രായത്തെ നിരാകരിച്ചുകൊണ്ട് ഫിലിം ചേംബർ തിയേറ്ററുകൾ തൽക്കാലം തുറക്കേണ്ട എന്ന് തീരുമാനം ഏകപക്ഷീയമായി എടുക്കുകയായിരുന്നു. തമിഴ് സിനിമയ്ക്ക് വേണ്ടി കേരളത്തിലെ തിയേറ്ററുകൾ തുറന്നുകൊടുക്കുന്നത് തെറ്റായ സന്ദേശം പ്രചരിപ്പിക്കും എന്നതായിരുന്നു ഇവരുടെ വാദം.

എന്നാൽ ഇന്ന് രാവിലെ നടന്ന മീറ്റിങ്ങിന് ഒടുവിലാണ് തീയേറ്ററുകൾ തുറക്കാം എന്നുള്ള തീരുമാനത്തിലേക്ക് ഫിലിംഫെയർ എത്തിയത്. ഇതോടെ മാസ്റ്റർ ജനുവരി 13 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ ക്ലാസ് എടുത്തു തുടങ്ങും എന്നത് ഉറപ്പായിരിക്കുകയാണ്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Athul

Share
Published by
Athul

Recent Posts

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

25 mins ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

37 mins ago

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

12 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

12 hours ago