പ്രമുഖ പാകിസ്താന് ടെലിവിഷന്‍ പ്രോഗ്രാമായ ‘കോക്ക് സ്റ്റുഡിയോ’ക്ക് ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറെയാണ്. കോക്ക് സ്റ്റുഡിയോയിലെ മിക്ക ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. അങ്ങനെ സംഗീതപ്രേമികളുടെ ഹൃദയം തൊട്ട ഒരു ഗാനമാണ് ‘കനാ യാരി’. ഈ ഗാനം പ്രേക്ഷകരിലേക്കെത്തിയ ഗായകന് വഹാബ് ഭുഗ്തിക്ക് ആരാധകര്‍ എറെയാണ്.
ചെറിയ വിവാഹവേദികള്‍ മുതല്‍ അന്താരാഷ്ട്ര വേദികളില്‍ വരെ ‘കനാ യാരി’യുടെ ഈണം എത്തിയപ്പോള്‍ ഒപ്പം വഹാബിന്റെ പ്രശസ്തിയും ഉയര്‍ന്നിരുന്നു. എന്നാല്‍ വഹാബിന്റെ നിലവിലെ അവസ്ഥ ആരാധകരില്‍ അമ്പരപ്പും വേദനയും നിറച്ചിരിക്കുകയാണ്. ‘വഹാബ് തന്നെയാണോ ഇത്’ എന്നായിരുന്നു പലരുടെയും സംശയം. ബലൂചിസ്ഥാനിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം നിലവില്‍ തെരുവില്‍ കഴിയുകയാണ് വഹാബ്.
കുട്ടികളോടൊപ്പമുള്ള വഹാബിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ പരിതാപകരമാണ് അദ്ദേഹത്തിന്റെ അവസ്ഥ. ഒരു ഗായകന്റെ ആവേശമൊന്നും ഇപ്പോള്‍ ആ കണ്ണുകളില്‍ കാണുന്നില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. വഹാബിനെ സഹായിക്കാന്‍ കോക്ക് സ്റ്റുഡിയോ രംഗത്ത് വരണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. കോക്ക് സ്റ്റുഡിയോ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തവരുമുണ്ട്.