മാധ്യമ പ്രവർത്തകയെ മോശമായി സ്പർശിച്ചതിനു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിമർശനം നേരിട്ടിരുന്നു.
വിഷയത്തിൽ സുരേഷ് ഗോപിക്ക് എതിരെ മാധ്യമ പ്രവർത്തക പരാതിയും നൽകിയിരുന്നു. പിന്നാലെ മാധ്യമ പ്രവർത്തകരോട് മാപ്പ് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി എത്തിയിരുന്നു.
എന്നാൽ സുരേഷ് ഗോപി തെറ്റ് മനസിലാക്കിയില്ല എന്നും വിശദീകരണം മാത്രമാണ് നൽകിയത് എന്നും മാധ്യമ പ്രവർത്തക പറഞ്ഞിരുന്നു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാദം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു.
ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു കെ സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. പോസ്റ്റിന്റെ പൂർണ്ണ രൂപം
ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.