എം.എല്‍.എയും ദളിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അസം പൊലീസാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.
ഐടി ആക്റ്റിലെ സെക്ഷന്‍ 66, സെക്ഷന്‍ 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. എഫ്.ഐ.ആര് റദ്ദാക്കണമെന്നും എം.എല്‍.എയ്ക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് അസം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന് ആനന്ദ് യാജ്ഞിക് പറഞ്ഞു.
ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്ഥിക്കണമെന്നാമ് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തത്. അസം സ്വദേശിയായ അനൂപ് കുമാര്‍ ദേ ആണ് പരാതി നല്‍കിയത്. എഫ്ഐആറിന്റെ പകര്‍പ്പ് പൊലീസ് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പരാതിക്ക് ആധാരമായ ജിഗ്നേഷിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ തടഞ്ഞിട്ടുണ്ട്.