ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും സ്കൂൾ കാലഘട്ടത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് വലിയൊരു രീതിയിൽ പങ്കുവഹിച്ചിട്ടുള്ളത് അവിടുത്തെ അധ്യാപകർ തന്നെയായിരിക്കും. ഇപ്പോൾ പഠിപ്പിച്ച അധ്യാപകരോടുള്ള പ്രതികാരം തീർക്കുവാനായി ഒരാൾ ചെയ്ത കാര്യമാണ് ഇപ്പോൾ വലിയ രീതിയിൽ വാർത്തയായി മാറിയിരിക്കുന്നത്.
ടർക്കിയിൽ നിന്നും ആണ് ഇപ്പോൾ ഈ വാർത്ത വരുന്നത്. തന്നെ സ്കൂൾ പഠനകാലത്ത് തല്ലുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അധ്യാപകരോടുള്ള പ്രതികാരം ചെയ്യുവാനായി ഇയാൾ ചെയ്തത് കുറച്ച് കടന്ന കൈയായി പോയി എന്നാണ് എല്ലാവരും പറയുന്നത്. ഇയാൾ ആ സ്കൂൾ വിലയ്ക്ക് വാങ്ങുകയും പിന്നീട് അത് തകർത്ത് തരിപ്പണമാക്കുകയും ആണ് ചെയ്തിരിക്കുന്നത്. തുർക്കിയിലെ ഒരു സിനിമ നടനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
കാഗ്രൽ എർത്തൂഗുൽ എന്നാണ് ഈ നടൻറെ പേര്. സ്കൂൾ തകർത്തു തരിപ്പണമാക്കി എന്ന് മാത്രമല്ല കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ചിത്രവും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തൻറെ പ്രൈമറി സ്കൂൾ ആണ് ഇത് എന്നും ഇവിടുത്തെ അധ്യാപകർ എപ്പോഴും തന്നെ തല്ലുമായിരുന്നു എന്നും അതുകൊണ്ട് സ്കൂൾ ഞാൻ വിലക്ക് വാങ്ങി തവിട് പൊടിയാക്കി എന്നും ആണ് ഇദ്ദേഹം പറയുന്നത്. ഇനി ഈ സ്ഥലത്ത് വേറെ ഒന്നും നിർമ്മിക്കില്ല എന്നും ഈ അവശിഷ്ടങ്ങൾ എന്നിൽ ഉണ്ടായ ആഘാതം പോലെ നിലനിൽക്കട്ടെ എന്നുമാണ് ഇദ്ദേഹം പറയുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് ഇതിന് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും എത്തുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങളോട് ബഹുമാനം ഉണ്ട് എന്നും എന്നാൽ ഇങ്ങനെ സംഭവിച്ചതിന്റെ പേരിൽ സ്കൂൾ മുഴുവൻ പൊളിക്കുന്നത് വളരെ മോശം കാര്യമാണ് എന്നും ഒരുപാട് നല്ല കുട്ടികളുടെ അവസരമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും നിങ്ങൾക്ക് ഒരു മോശം അനുഭവം ഉണ്ടായി എന്ന് കരുതി മറ്റുള്ളവർക്കും അത് ഉണ്ടാവണം എന്നില്ല എന്നും ഇപ്പോൾ കാലം ഒരുപാട് മാറിയെന്നും പണ്ടത്തെപ്പോലെയല്ല ഇപ്പോഴത്തെ ടീച്ചർമാർ എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
View this post on Instagram