ബിഗ് ബോസ് സീസണ് മൂന്നിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. പുറത്ത് ഋതുവിന് നല്ല സപ്പോര്‍ട്ട് കിട്ടിപോകവെയാണ് ഋതുവിന്റെ കാമുകന് ആണെന്ന് സ്വയം പറഞ്ഞ് ജിയ ഇറാനി രംഗത്ത് വന്നത്. ഋതുവിനൊപ്പമുള്ള നിരവധി ചിത്രം പങ്കുവെച്ചാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പിന്നാലെ ഋതുവിനെക്കുറിച്ച് പറഞ്ഞ് ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയും
ജിയ വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ബിഗ് ബോസില്‍ നിന്നും തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞ ഋതു ആളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇഷ്ടം ഉണ്ടെന്നും പുറത്ത് പോവുമ്പോഴേക്കും ആ പ്രണയം അവിടെ ഉണ്ടാവുമോ എന്ന് അറിയില്ല എന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ജിയ ഋതുവിന്റെ കാമുകന് തന്നെയാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. കാരണം പുറത്ത് വന്ന താരം ഒരു തരത്തിലും ജിയയെക്കുറിച്ച് പറഞ്ഞിട്ടില്ല, മാത്രമല്ല ഇന്‍സ്റ്റയില്‍ നിന്നും അണ്‍ഫോളോ അടിക്കുകയും ചെയ്തിരുന്നു. ഋതു ലൈവില്‍ വന്നപ്പോഴും കമന്റുമായി ജിയ എത്തിയപ്പോഴും ഋതു ഇതിന് മറുപടിയൊന്നും കൊടുത്തിട്ടില്ല.
ഇപ്പോഴും ജിയയെ ഋതു എല്ലാ തരത്തിലും അവഗണിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിന്റെ കാരണം ഇതുവരെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴും തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോയിട്ട് തകര്‍ക്കുകയാണ് ജിയ. ജിയ ഇറാനിയുടെ അക്കൗണ്ടിലെ മിക്ക പോസ്റ്റിലുകളും ഋതു മന്ത്രയുണ്ട്. അടുത്തിടെയായി ഋതുവിനെ ടാഗ് ചെയ്തുള്ള പോസ്റ്റുകളുമായാണ് ജിയ എത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഋതു കാണുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ടാഗ് ചെയ്താണ് പോസ്റ്റുകള്‍ ഇടുന്നതെന്നായിരുന്നു മറുപടി. ഋതുവിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചും ലൈവ് വീഡിയോയില്‍ അണിചേരണമെന്നറിയിച്ചുമായിരുന്നു നേരത്തെ ജിയ എത്തിയത്.
ഇവിടെ ധാരാളം ചോദ്യം ജിയക്ക് നേരെ ഉയരുന്നുണ്ട്. അതിന് രസകരമായി തന്നെയാണ് ജിയ മറുപടി കൊടുക്കുന്നത്. സ്റ്റാറ്റസൊക്കെ കിടുവാണ്. ഫാന്‍സ് അസോസിയേഷന്റെ കുറവുണ്ടെന്നാണ് തോന്നുന്നതെന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. ആര്‍ക്കും പിടികൊടുക്കാതെ പറന്ന് നടക്കുക. എനിക്ക് സമയമുണ്ടെങ്കില്‍ റിപ്ലൈ ചെയ്യും. ആരും ആരോടും ജാഡയോ വല്യ പരിപാടിയോ ഒന്നും വെക്കേണ്ട. കൊറോണ വന്നാല്‍ എല്ലാം തീരും, അപ്പോ ചില് ജീവിതം ആസ്വദിക്കൂ. ഗോസിപ്പൊക്കെ വരട്ടെ, എന്നെക്കുറിച്ച് അറിയേണ്ടവര്‍ എന്നോട് ചോദിക്കട്ടെയെന്നുമായിരുന്നു ജിയ മറുപടി നല്‍കിയത്.