Social Media

ഗബ്രി എന്ന ചെക്കന്റടുത്ത് എന്റെ പേര് പറഞ്ഞു.ജാസ്മിൻ വാശിപിടിച്ചിട്ടാണ് വിവാഹം ഉറപ്പിച്ചത്, ഇതൊന്നും അംഗീകരിക്കാനാകില്ല

ബിഗ്ബോസ് മലയാളത്തിലൂടെ മലയാളിക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.ജാസ്മിന്റെ ഇപ്പോഴത്തെ കാമുകനായ വ്യക്തിയുടെ ചില വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഇപ്പോഴിതാ ഇത് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്സൽ. നേരത്തേ ജാസ്മിന്റെ മാതാപിതാക്കളുടെ അഭിമുഖം നൽകിയ വിവ ഹിയർ എന്ന യുട്യൂബ് ചാനലാണ് അഫ്സലിന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. അഫ്സലിന്റെ വാക്കുകളിലേക്ക്

- Advertisement -

‘പലരുടേയും ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്. എന്റേയും ജാസ്മിന്റേയും കാര്യം ഞങ്ങളുടെ കുടുംബം മാത്രം അറിയുന്നൊരു സംഭവമാണ്. ഇത് പുറത്തായത് തന്നെ ജാസ്മിന്റെ വായിൽന്നാണ്. ഗബ്രി എന്ന ചെക്കന്റടുത്ത് എന്റെ പേര് പറയുകയും കമ്മിറ്റഡ് ആണെന്നും പാട്ണറാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്. പോകുന്നതിന് മുൻപ് പേഴ്സണൽ ലൈഫ് അവിടെ പറയില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പറഞ്ഞു. റെസ്മിനും ശ്രീതുവുമായുള്ള സംസാരത്തിനിടെ അഫ്സൽ എന്ന പയ്യൻ ജസ്റ്റ് പെണ്ണുകാണാൻ വന്നൊരാൾ മാത്രമാണെന്ന് അവൾ പറയുന്നുണ്ട്.പക്ഷേ അത് സത്യമല്ല. ഞാനും അവളും അത്രത്തോളം സ്നേഹത്തിലുണ്ടായ ആളാണ് . എന്നോട് വളരെ അധികം സ്നേഹം കാണിക്കുന്ന ആളാണ് അവൾ. അപ്പോൾ ആ ഒരു സ്റ്റേറ്റ്മെന്റ് അവൾ പറഞ്ഞപ്പോൾ എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നോട് ചോദ്യം ചോദിച്ച് തുടങ്ങി. പല ആളുകളും ചോദ്യം ചെയ്യുകയാണ്.

പല തവണയായി സ്റ്റേറ്റ്മെന്റ് മാറ്റുകയാണ് അവൾ. അവൾ ബിഗ് ബോസിൽ പങ്കെടുത്തതിന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് അവളുടെ കുടുംബവും ഞാനുമാണ്. രണ്ട് പേർക്കും പേഴ്സണൽ ലൈഫ് ഉണ്ട്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കാൻ പോകുന്നവരാണ്. അവൾ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് വിവാഹം ഉറപ്പിക്കണമെന്നാണ്. അവൾ വാശിപിടിച്ചത് കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്.
അവളുടെ ഗെയിം ബിഗ് ബോസിന് വേണ്ടിയാണെങ്കിലും ചിലതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റില്ല. അവളുടെ ഭാഗത്ത് നിന്ന് വന്ന കുറെ തെറ്റുകൾ ഉണ്ട്. അതൊന്നും ആർക്കും അംഗീകരിക്കാൻ പറ്റില്ല. അവൾ എന്താണ് ചിന്തിക്കുന്നതെന്നൊന്നും ആർക്കും ഒരു പിടിയും കിട്ടണില്ല. പോകും മുൻപേ എന്നോട് പറഞ്ഞിട്ടുണ്ട് ഒന്നിനും റിയാക്ട് ചെയ്യാൻ പോകരുതെന്ന്. ഞാൻ റിയാക്ട് ചെയ്യില്ലായിരുന്നു, അവൾ എന്റെ പേര് പറഞ്ഞില്ലായിരുന്നുവെങ്കിൽ, പക്ഷേ അവൾ എൻറെ പേര് പറഞ്ഞു അവിടെ , ഇത്രയും പ്രശ്നങ്ങളായി. എല്ലാത്തിന്റേം കൂടെ എന്റെ അടുത്തേക്കാണ് വരുന്നത്. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വിഷമിക്കേണ്ടെന്ന് അവരോട് പറയാനേ എനിക്ക് കഴിയൂ. വിവാഹക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവൾ വന്നിട്ടേ പറയാൻ സാധിക്കൂ. എനിക്കും കുറെ ചോദ്യങ്ങൾ ഉണ്ട്. എന്താണ് സംഭവിച്ചതെന്ന് എനിക്കും ചോദിച്ച് അറിയാനുണ്ട്. അത് ചോദിചറിഞ്ഞിട്ടേ തീരുമാനം പബ്ലിക്ക് ആയി പറയും.

Anusha

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

1 hour ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

2 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

2 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

3 hours ago