മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായ ഐശ്വര്യ മേനോന്റെ വെള്ളച്ചാട്ടത്തിനരികിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മലയാളി ആണെങ്കിലും തമിഴ്,തെലുഗു,കന്നഡ എന്നീ ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത് .
2013-ൽ തമിഴിൽ ‘ആപ്പിള്‍ പെണ്ണേ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്കെത്തിയത്. ഇതുവരെ എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാംഗോസിലൂടെയാണ് മലയാളത്തിലെത്തുന്നതും പിന്നീട് തമിഴിലും കന്നഡയിലും തിരക്കുളള നായികയായി മാറി.
തീയാ വിലൈ സെയ്യനം കുമാരൂ, വീര, തമിഴ് പടം 2 എന്നീ തമിഴ് സിനിമകളിലും ദസവല, നമോ ഭൂതത്മ എന്നീ കന്നഡ സിനിമകളിലും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മോഡലിങ് രംഗത്ത് ശ്രദ്ധേയയായിരുന്ന ഐശ്വര്യ മലയാളിയാണെങ്കിലും ജനിച്ചത് ഈറോഡിലാണ്. കുട്ടിക്കാലം മുതലേ ചെന്നൈയിലാണ് ഐശ്വര്യ പഠിച്ചതും വളര്‍ന്നതും.
ചിത്രകാരി കൂടിയായ ഐശ്വര്യ എസ്ആർഎം സർവ്വകലാശാലയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരിയാണ്. ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിങിലും സജീവമായെത്തിയത്