വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കൊരുങ്ങുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റിതുരാജ് ഗെയ്ക്വാദിനും കൊവിഡ് സ്ഥിരീകരിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിന് പരിഹാരമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
യുവതാരം ഇഷാന് കിഷന് തന്നോടൊപ്പം ഓപ്പണറാവുമെന്നാണ് രോഹിത് പറയുന്നത്. മായങ്ക് അഗര്‍വാള്‍ ക്വാറന്റീനിലാണ്. മുന്നിലുള്ള ഒരേയൊരു മാര്‍ഗം ഇഷാന് കിഷനെ ഓപ്പണറാക്കുക എന്നുള്ളതാണ്. ഇഷാന് തനിക്കൊപ്പം ഓപ്പണ്‍ ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി. ആദ്യ ഏകദിനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്.
ഗെയ്ക്വാദ്, ധവാന് എന്നിവര്‍ക്ക് പുറമെ ശ്രേയസ് അയ്യര്‍, നവ്ദീപ് സെയ്നി എന്നിവര്‍ക്കാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആദ്യ ഏകദിനവുമായി മുമ്പോട്ടും പോകാനായിരുന്നു ബിസിസിഐയുടെ തീരുമാനം.