ഇന്ത്യന്‍ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു. ക്രിക്കറ്റ് താരം തന്നെയായ അര്ജുന് ഹൊയ്സാലയാണ് വരന്. ഈ മാസം പതിനെട്ടിന് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ബംഗളൂരുവില്‍ നടക്കും.
അര്‍ജുനാണ് വേദയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. താരം വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ അര്ജുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘അവള് സമ്മതം അറിയിച്ചിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് അര്ജുന് ചിത്രങ്ങള്‍ പങ്കുവച്ചത്.
കൊവിഡ് ബാധിച്ച് വേദയ്ക്ക് അമ്മയേയും പിന്നാലെ സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. നിലവില്‍ വേദ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല. ദേശീയ ടീമിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് താരം. കര്‍ണാടക രഞ്ജി ടീം അംഗമാണ് അര്ജുന്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കായും താരം കളിക്കാനിറങ്ങിയിട്ടുണ്ട്. വേദയും ഡൊമസ്റ്റിക്കില്‍ കര്‍ണാടക താരമാണ്.