മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ഹണി. തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ചും നടി എത്താറുണ്ട്. ചിത്രങ്ങളെല്ലാം അതിവേഗം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇതിനിടെ ഹണിക്ക് ഭയങ്കര ജാഡയാണ് എന്ന തരത്തിലുള്ള സംസാരവും ആരാധകര്‍ക്കിടെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അങ്ങനെ തനിക്കുള്ള ജാഡക്കാരി ഇമേജിനെക്കുറിച്ചാണ് ഹണി റോസ് പറയുന്നത്. അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാന്‍ ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്.
പിന്നെ, എന്റെ ചില പഴയ ഇന്റര്‍വ്യു ഒക്കെ കാണുമ്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന് തോന്നാറുണ്ടെന്നായിരുന്നു ഹണിയുടെ മറുപടി. ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം.
നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാമെന്നും താരം പറയുന്നു. താന്‍ നാട്ടുപുറത്തെ ജീവിതം ഇഷ്ടപ്പെടുന്നൊരു തൊടുപുഴക്കാരിയാണെന്നും ഹണിപറയുന്നുണ്ട്. നാട്ടിന്‍പുറത്ത് വെള്ളം മുതല്‍ പച്ചക്കറി വരെ എല്ലാം പരിശുദ്ധമാണെന്നും ഹണി റോസ് പറയുന്നുണ്ട്.