അഭിനയം കൊണ്ടും സംസാര രീതികൊണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ്
ഗായത്രി സുരേഷ്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. തന്റെ വിശേഷം പങ്കുവെച്ച് താരം ഇടക്കിടെ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് നടി പങ്കുവെച്ചത്,
മല്ലു സ്ക്രീന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച താരത്തിന്റെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പങ്കുവെച്ച ഈ വീഡിയോ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. നിറഞ്ഞ കയ്യടി കിട്ടിയ ഈ വീഡിയോ കുറച്ചു സമയങ്ങള്‍ കൊണ്ടു തന്നെ എല്ലാവരിലേക്കും എത്തിയിരുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ ഗായത്രി 2014ലെ മിസ് കേരളയും ആയിരുന്നു. അഭിനയം പോലെ നല്ലൊരു നര്‍ത്തകി കൂടിയാണ് ഗായത്രി . ഇപ്പോള്‍ സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് നടി.
കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന് സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നാലെ 2017ല്‍ സഖാവ്, ഒരു മെക്സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.