പലപ്പോഴും റിയാലിറ്റി ഷോകളിലെ അവതാരകര്‍ക്ക് മത്സരാര്‍ത്ഥികളോടുള്ള അടുപ്പത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ചില താരങ്ങളോട് അവതാരകര്‍ക്ക് ഇച്ചിരി ഇഷ്ടം കൂടുതല്‍ ഉള്ളത് പോലെയാണ് സംസാരിക്കാര്. അത് പ്രേക്ഷകര്‍ തന്നെ കണ്ടുപിടിച്ചിരുന്നു. പറഞ്ഞുവരുന്നത് നമ്മുടെ ബിഗ് ബോസ് താരം ബ്ലെസിയോട് മോഹന്‍ലാലിന് ഉള്ള ഇഷ്ടത്തെ കുറിച്ചാണ്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകര്‍ ഇത് കണ്ടു പിടിച്ചിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഒരു കുറിപ്പ് കൂടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് .
‘ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതല് ഉണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഫാദേഴ്സ് ഡേ യെ കുറിച്ച് ലാലേട്ടന് പറഞ്ഞില്ലേ, അച്ചന് ലാലേട്ടനെ ഒന്നിനും തടഞ്ഞില്ല. പക്ഷെ ഉപദേശം ആയിരുന്നു എന്ന. ‘ലാലേ എന്തിനും നീ പൊക്കോ. പക്ഷേ നിനക്ക് ഒരു ഡിഗ്രി ഉണ്ടാവണം. അത് നീ നേടണം’.
അത്ഭുതം എന്ന് പറയാലോ കുറച്ചു ദിവസം മുന്‍പ് ബ്ലെസ്ലിയുടെ ടെലിഫോണ്‍ ടാസ്കില് അവന്റെ ഉപ്പയും പറഞ്ഞത് അതെ വാക്ക് ആയിരുന്നു. ബ്ലെസ്ലി നിനക്ക് ഒരു ഡിഗ്രി വേണമെന്ന്. കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങള്‍ ബ്ലെസ്ലിയിലും നമുക്ക് കാണാം. രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത് ആണ്. ആള്‍കൂട്ടത്തില്‍ തനിയെ ആണ്. എന്നാല്‍ എല്ലാ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യരും.
കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങള്‍ എളുപ്പം മനസിലാക്കും എങ്കിലും അത് കാണ്‍വെ ചെയ്യാന്‍ ബുദ്ധിമുട്ട്. അലസമായ മുടി. യാത്രകളും മ്യൂസിക്കും ഇഷ്ട്ടം. സത്യത്തില്‍ ബിഗ് ബോസില്‍ ലാലേട്ടന് ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്. കൂടാതെ ലാലേട്ടന്റെ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും ബ്ലെസ്ലിയിലൂടെ ലാലേട്ടന്റെ ഓര്‍മ്മകളില്‍ നിറയുന്നു. ഞങ്ങളും ബ്ലെസ്ലിയെ സ്നേഹിക്കുന്നു’. എന്നുമാണ് ആരാധകന് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.