സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണവുമായി എത്തിയ വി. മുരളീധരന് മുന്നില്‍ സില്‍വര്‍ ലൈന്‍ വേണ്ടി വാദിച്ച് കുടുംബം. സില്‍വര്‍ ലൈനെതിരായ വാദങ്ങള്‍ കുടുംബത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. വി മുരളീധരനും സംഘത്തിനും മുന്നില്‍ കുടുംബം പദ്ധതിക്ക് പിന്തുണയറിയിക്കുകയും ചെയ്തു.
വി മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്. ഭവന സന്ദര്‍ശനത്തിന് ഇടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി നല്കാന് തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കി. വി മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഐഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാമെന്നാണ് വി മുരളീധരന് പറഞ്ഞത്.