കണ്ണൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി കീടനാശിനി ശ്വസിച്ചു. ബംഗളൂരുവിലാണ് സംഭവം. കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന് രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് വിഷബാധയേറ്റത്. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടില്‍ പോയ സമയത്താണ് വീട്ടുടമ മുറിക്കുള്ളില്‍ കീടനാശിനി തളിച്ചത്. നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെ വിനോദും കുടുംബവും തിരിച്ചെത്തി. തുടര്‍ന്ന് ഇവര്‍ കുറച്ചുനേരം കിടന്നുറങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന ജാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ മൂന്ന് പേരും തളര്‍ന്നുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഹാന രാത്രിയോടെ മരിച്ചു. സംഭവത്തില്‍ ഹൈഗ്രൗണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.