മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുർഗ കൃഷ്ണ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താരം വിവാഹിതയായത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. യുവ നിർമ്മാതാവ് അർജുൻ രവീന്ദ്രൻ ആയിരുന്നു വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കു വേണ്ടി ഇന്ന് കൊച്ചിയിൽ റിസപ്ഷൻ അരങ്ങേറി. കളമശ്ശേരി ചക്കോളാസ് കൺവെൻഷൻ സെൻ്റർ സെൻ്ററിൽ വെച്ചായിരുന്നു റിസപ്ഷൻ നടന്നത്. സിനിമാ മേഖലയിലെ നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. അതീവ സുന്ദരി ആയിട്ടായിരുന്നു താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ സൽക്കാര ചടങ്ങിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോക്കനട്ട് വെഡിങ് സിനിമാസ് ആണ് ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാരിസ് ദി ബോട്ടീഖ് ആണ് താരത്തിൻ്റെ ഡ്രസ്സ് ഒരുക്കിയത്. വികാസ് വി കേ എസ്, ഷിബാസ് നോമാർക്സ് എന്നിവർ ചേർന്നാണ് താരത്തിൻ്റെ മേക്കപ്പ്. ഇവെന്റിയ ഇവെന്റ്സ് ആണ് വിവാഹത്തിന്റെ ഇവന്റ് മാനേജ്മന്റ് ചെയ്തത്
കോവിഡ് നിയന്ത്രണങ്ങളിൽ എല്ലാം പാലിച്ചു കൊണ്ടായിരുന്നു വിവാഹസൽക്കാരം അരങ്ങേറിയത്. എന്തായാലും നിയന്ത്രണങ്ങൾ ഒന്നും തന്നെ ആഘോഷങ്ങളിൽ ബാധിച്ചിട്ടില്ല എന്നാണ് ചിത്രങ്ങളിലെ താരങ്ങളുടെ സന്തോഷം സൂചിപ്പിക്കുന്നത്.
വിമാനം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് പ്രേ തം 2 എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.