അന്നും എന്നും ആരാധകരുടെ സ്വന്തം താരങ്ങളാണ് ലക്ഷ്മി ഗോപാലസ്വാമിയും ദുല്‍ഖര്‍ സല്‍മാനും. ആദ്യ കാലം സിനിമകളില്‍ സജീവമായ ലക്ഷ്മി പിന്നീട് ചിത്രങ്ങളില്‍ നിന്നും അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. എങ്കിലും സിനിമ പൂര്‍ണ്ണമായി വിട്ടിട്ടില്ലാത്ത താരം ചെറിയ റോളുകളിലൂടെ ചിത്രങ്ങളില്‍ എത്താറുണ്ട്.
അതേസമയം സിനിമയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും. അഭിനയത്തിന് പുറമെ ചിത്രം നിര്‍മ്മിക്കാനും താരം തുടങ്ങിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമിയും ദുല്‍ഖര്‍ സല്‍മാനും ഒരേ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോവുന്നത് ആരാധകരും അറിഞ്ഞതാണ്. ഇപ്പോള്‍ നടിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് ദുല്‍ഖറും ഭാര്യ അമാലും.
സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു വീഡിയോ വഴിയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോയില്‍ താരങ്ങളോട് നന്ദിയും ലക്ഷ്മി പറയുന്നുണ്ട്.
ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ.
ആ ചിന്തനീയമായ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നല്കിയ പ്രിയപ്പെട്ട ദുല്‍ഖറിനും അമാലിനും നന്ദി.. ഹൃദയസ്പര്‍ശിയായ ദമ്പതികളോട് വളരെയധികം സ്നേഹവും നന്ദിയും.. ഇതെന്നെന്നും ഓര്‍മിക്കും.. ലക്ഷ്മിയുടെ കുറിപ്പ് വൈറലായിട്ടുണ്ട്. താരങ്ങള്‍ക്ക് ആശംസയുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റി ആണ് നായിക. ദുല്‍ഖറിന്റെ വേഫയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ച് നടി ലക്ഷ്മി കുറിച്ചത് ഇങ്ങനെ.” ദുല്‍ഖര്‍ സല്‍മാനൊപ്പം അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്” ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.