ആദ്യ ഭാഗം പോലെ മികച്ച പ്രതികരണമാണ് ദൃശ്യം 2നു ലഭിച്ച്കൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വന്‍ വിജയം ആയികൊണ്ടിരിക്കുകയാണ്. തീയ്യേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു വിഷമം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. ചിത്രത്തില്‍ ഒന്നിലും രണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ആശാ ശരത്ത്. ഗീത പ്രഭാകരന് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേക്ഷകരെയും കഥാപാത്രങ്ങളെയും ഒരു പോലെ വിറപ്പിച്ച ഗീത പ്രഭാകരന് എന്ന ആശാ ശരത്തിനെക്കുറിച്ച് ഒരു അമ്മ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം കണ്ടതിന് പിന്നാലെയാണ് ഇവര്‍ അതിലെ കഥാപാത്രങ്ങളെ വിലയിരുത്തിയത്. ഇതില്‍ ഗീത പ്രഭാകരന് എന്ന കഥാപാത്രം പ്രേക്ഷകരെയും സിനിമാ കഥാപാത്രങ്ങളെയും ഒരു പോലെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ അതേ കഥാപാത്രത്തെക്കുറിച്ചാണ് അമ്മ പറയുന്നത്.
‘മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. ആ ആശാ ശരത്തിന്, അവളുടെ ഭര്‍ത്താവ് പാവമാണ്, മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ എന്നാണ് ആ വീഡിയോയില്‍ അമ്മ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
വീഡിയോ വൈറലായതോടെ ഇതേ വീഡിയോ ഇപ്പോള്‍ ആശയും പങ്കുവെച്ചിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആശ ശരത്ത് ചോദിക്കുന്നത്. ആശയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ജോര്‍ജുകുട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.