ദിവസേന തെരുവുകളിൽ നാം കാണുന്നത് എണ്ണിയാലൊടുങ്ങാത്ത പട്ടികളാണ് അവയെല്ലാം കല്ലെറിഞ്ഞു ഓടിച്ചും അടിക്കാനുമാണ് ഓരോ ആളുകളും പിറകെ ഓടുന്നത്. എന്നാൽ ഇവരെല്ലാം മറക്കുന്ന കാര്യം ഉണ്ട് അവയെല്ലാം ജീവനുള്ളവ ആണെന്ന് വേദനയും സ്നേഹവും ഉള്ളവരാണെന്ന്. മനുഷ്യനേക്കാളും സ്നേഹം എപ്പോളും പട്ടികൾക്കാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ പട്ടിയുടെ സ്നേഹം കണ്ടുനിന്ന മനസ്സിലാക്കേണ്ടതാണ് അത് തികച്ചും അവയുടെ ഹൃദയത്തിൽ നിന്നുള്ളതാണ്.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ വലിയ ചർച്ചയായത് ഒരു അമേരിക്കക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. എന്നും തന്നെ നോക്കിയിരുന്നു കണ്ണടയ്ക്കാതെ നേരം വെളുപ്പിക്കുന്ന തന്റെ വളർത്തുനായയെ കുറിച്ചുള്ള പോസ്റ്റാണ് . എല്ലാദിവസവും നേരം വെളുക്കുമ്പോൾ തന്നെ നോക്കിയിരിക്കുന്ന വളർത്തുനായയെ ആണ് അദ്ദേഹം കണ്ടുകൊണ്ടിരുന്നത്. എന്നാൽ അയാൾക്ക് അറിയില്ലായിരുന്നു ഒരു പോള കണ്ണടയ്ക്കാതെ ആ പട്ടി തന്നെത്തന്നെ നോക്കി ഇരിക്കുകയാണെന്ന്.
യാദൃശ്ചികമായി ഒരു ദിവസം എഴുന്നേൽക്കേണ്ടി വന്ന അയാൾ തന്നെ തന്നെ നോക്കിയിരിക്കുന്ന പട്ടിയെ കണ്ടു അത്ഭുതം തോന്നി. പിന്നീട് ശ്രദ്ധിച്ചപ്പോൾ ഒരു യാഥാർത്ഥ്യം മനസ്സിലാക്കി തന്റെ വളർത്തുനായ രാത്രി ഉറങ്ങാതെ തന്റെ മുഖത്തെ തന്നെ നോക്കിയിരിക്കുകയാണ്. അതിനുശേഷം അയാൾ വളർത്തുനായായെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ചെന്നു എന്നാൽ അദ്ദേഹത്തിന് കൂടുതൽ ഒന്നും പറയാനുണ്ടായില്ല.
പിന്നീട് അയാൾ നേരെ ചെന്നത് എവിടെ നിന്നാണ് താനാ പട്ടിയെ മേടിച്ചത് അവരുടെ അടുത്തേക്കാണ്. അവർക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു അതോടെ അദ്ദേഹം മനസ്സിലാക്കി എന്താണ് തന്റെ വളർത്തുനായതന്നെ തന്നെ നോക്കി നിൽക്കുന്നത് എന്ന്.
കുഞ്ഞായിരിക്കുമ്പോൾ ആ പട്ടിയുടെ യജമാനൻ അത് ഉറങ്ങി കിടന്നപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർത്താതെ കൊണ്ടുവന്ന ഉപേക്ഷിക്കുകയായിരുന്നു. ഇനിയും തന്റെ ഒരു ഉറക്കം തന്റെ യജമാനനെ നഷ്ടപ്പെടുമെന്ന തോന്നൽ കൊണ്ടാണ്. തന്റെ വളർത്തുനായയ്ക്ക് തന്നോടുള്ള സ്നേഹം കണ്ടു ആ അമേരിക്കകാരൻ പിന്നെ അവനെ കൂടെ കിടത്തി എന്നും ഉറങ്ങുമ്പോൾ അതിന്റെ കൂടെ ചേർന്ന് ഉറങ്ങി.