മകന് മരിച്ച വിവരം പങ്കുവച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം അറിയിച്ചത്. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മകന് മരിച്ച വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിത്. തങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നത്. ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തില്‍ തങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.
പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ജൂനിയര്‍, മരിയ, മാതിയോ, അലാന മാര്‍ട്ടിന എന്നിവരാണ് ക്രിസ്റ്റ്യാനോയുടെ മറ്റു മക്കള്‍.