തമിഴ് സിനിമയില്‍ ചുവടുവയ്ക്കാനൊരുങ്ങി എം.എസ് ധോണി

തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി ക്രിക്കറ്റ് താരം എം. എസ് ധോണി. നിര്‍മാതാവിന്റെ വേഷത്തിലാണ് താരം കോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. നിര്‍മാതാവായിട്ടാകും ധോണി സിനിമാ മേഖലയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ധോണിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഐപിഎല്‍ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു.