ചീരു പറഞ്ഞതു പോലെ സംഭവിച്ചു, ഞാൻ പറഞ്ഞത് തെറ്റായി പോവുകയും ചെയ്തു – വെളിപ്പെടുത്തലുമായി മേഘ്ന രാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ ആണ് മേഘ്ന മലയാളത്തിൽ അരങ്ങേറിയത്. തുടർന്ന് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി മേഘ്ന രാജ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മേഘ്നാ രാജ് സജീവമായിരുന്നു. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഗ്നയുടെ ഭർത്താവ്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിരിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 22ന് ഇവരുടെ ആദ്യ കുഞ്ഞിനു മേഘ്ന ജന്മം നൽകുകയും ചെയ്തു.

കുഞ്ഞിൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ മേഘ്നരാജ് ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. മലയാളികൾ അടക്കമുള്ളവർ വിശേഷങ്ങൾ എല്ലാം തന്നെ ഏറ്റെടുക്കാറും ഉണ്ട്. അടുത്തിടെ ആയിരുന്നു കുഞ്ഞിൻ്റെ തൊട്ടിലില് ശാസ്ത്ര ചടങ്ങ് നടന്നത്. കുഞ്ഞിനെ ആദ്യമായി തൊട്ടിലിൽ ആരോഹണം ചെയ്യുന്ന ചടങ്ങാണ്. ഈ ചടങ്ങിൻ്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ഞങ്ങളുടെ കുഞ്ഞിൻറെ കാര്യത്തിൽ ചീരു പറഞ്ഞതാണ് ശരിയായി സംഭവിച്ചത്. ഞങ്ങൾക്ക് ജനിക്കുന്നത് ഒരു ആൺകുഞ്ഞ് ആയിരിക്കും എന്നായിരുന്നു ചീരു പറഞ്ഞത്. എന്നാൽ ഞാൻ ഉറപ്പിച്ചു പറഞ്ഞു ഒരു പെൺകുട്ടി ആയിരിക്കും ജനിക്കുക എന്ന്. പക്ഷേ ചീരു പറഞ്ഞതുപോലെ സംഭവിച്ചു”- അടുത്തിടെ നടത്തിയ പത്രസമ്മേളനത്തിൽ മേഘ്നരാജ് പറഞ്ഞതായിരുന്നു ഇത്.