പരമ്പര ചെമ്പരത്തിയിലൂടെ ശ്രദ്ധനേടിയ നടനാണ് സ്റ്റെബിന് ജേക്കബ്. തന്റ രണ്ടാമത്തെ സീരിയലിലെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ വിവാഹം. വലിയ താരനിരകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന വിവാഹം കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനീഷയാണ് സ്റ്റെബിന് ജീവിത സഖിയാക്കിയത്. പ്രണയവിവാഹം ആണെന്ന സൂചന നല്കുന്ന ചില ചിത്രങ്ങള്‍ താരം നേരത്തെ സോഷ്യല്‍ മീഡിയ വഴി പങ്കവെച്ചിരുന്നു.
നടന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് നിരവധി പേരും ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആനന്ദിന്റെ വിവാഹത്തിനായി സഹോദരനായ അരവിന്ദും ഭാര്യയും എത്തിയതിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. അടുത്തിടെയായിരുന്നു നടന് പ്രബിന് വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷമായാണ് വിവാഹവിരുന്ന് നടത്തിയത്. വിരുന്നിലായിരുന്നു പ്രബിന് പങ്കെടുത്തത്.
ഇന്റീരിയര്‍ ഡിസൈനറായിരുന്ന സ്റ്റൈബിന്‍, സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് ക്ഷണം വരുന്നത്. നീര്‍മാതളം എന്ന പരമ്പരയിലൂടെ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടന് മിനിസ്ക്രീനിലെത്തുന്നത്. പിന്നീട് ചെമ്പരത്തിയിലൂടെയും സ്ക്രീനില്‍ എത്തിയതോടെ നടന് ആരാധകരും ആയി തുടങ്ങി. മികച്ച ജനപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ് ചെമ്പരത്തി. പരമ്പരയിലുള്ള താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.