കള്ളകളി ഇങ്ങോർക്ക് പ്രായം കുറക്കാൻ ഉള്ള ചാത്തൻസേവ ഏതാണ്ട് ഉണ്ട് .ചാക്കോച്ചന്റെ പുതിയ ഫോട്ടോ വൈറലാകുന്നു

പ്രായം തോൽപ്പിക്കുന്ന ലുക്കുമായി മലയാള സിനിമയിലെ ഞെട്ടിച്ച കലാകാരൻ ആണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് നായകനായി മലയാള സിനിമയിൽ എത്തിയ കുഞ്ചാക്കോ ബോബൻ പതിനാല് വർഷം കഴിഞ്ഞും ഈ പദവിയിൽ തന്നെ തുടരുന്ന ഏക നായകനാണ്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷമാണ് പ്രിയ കുഞ്ചാക്കോ ബോബൻ ദമ്പതികൾക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. ഇസ്ഹാഖ് ജനിച്ചതിനുശേഷം സമൂഹമാധ്യമങ്ങളിൽ അതൊരു വലിയ ആഘോഷമായിരുന്നു. സോഷ്യൽ മീഡിയയിൽ താരങ്ങൾ ഇസഹാക്കുമായുള്ള ഫോട്ടോകൾ പങ്കുവെച്ച് സന്തോഷം രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോബോബന്റെ ഒരു നാടൻ ലുക്ക് ആണ് ഇപ്പോൾ തരംഗമാകുന്നത്. ഭീമ വഴി എന്ന കുഞ്ചാക്കോ ബോബൻറെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോയാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിലെ ലൊക്കേഷനിൽ താരം ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തമാശ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ വിജയത്തിനുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു തനി നാടൻ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ മറ്റൊരുഹിറ്റ്‌ ചിത്രമായി മാറാൻ സാധ്യതയുള്ള ഭീമന്റെ വഴിയിൽ കുഞ്ചാക്കോ ബോബനെ കൂടാതെ ചെമ്പൻ വിനോദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അടുത്തുതന്നെ മാധ്യമങ്ങളിലൂടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.