കല്യാണം ആർഭാടം ആക്കി നടത്തുക എന്നത് ഇന്ന് മലയാളികൾക്ക് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം അരങ്ങേറിയത്. സ്ത്രീധനം വാങ്ങുകയും നൽകുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും മലയാളികളുടെ അടിസ്ഥാനപരമായ ചിന്താഗതിയിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് വേണം പറയാൻ. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും ആണ് ഈ വീഡിയോ വരുന്നത്. അക്ഷയ് എന്ന പെൺകുട്ടിയുടെ വിവാഹത്തിന് ആണ് ഈ വീഡിയോ എടുത്തത്. വീഡിയോയിൽ പെൺകുട്ടി കഴുത്തിലണിഞ്ഞിരിക്കുന്നത് ഗോൽഗപ്പ കൊണ്ട് ഉണ്ടാക്കിയ മാലയാണ്. പെൺകുട്ടിക്ക് ഈ പലഹാരത്തോട് ഉള്ള അതിയായ ആഗ്രഹം കാരണമാണ് ഇത്തരത്തിലൊരു മാല പെൺകുട്ടിക്ക് അണിയിച്ചു നൽകിയത് എന്നാണ് കുടുംബക്കാർ പറയുന്നത്. അഭിഷേക് എന്ന പയ്യനെ ആണ് അക്ഷയ വിവാഹം കഴിക്കുന്നത്. മാലയ്ക്ക് പുറമേ ഗോൽഗപ്പ കൊണ്ട് ഉണ്ടാക്കിയ ഒരു കിരീടവും പെൺകുട്ടിക്ക് അണിയിച്ചു നൽകുന്നുണ്ട്.
എന്നാൽ ഇതിനു പിന്നാലെ നിരവധി ആളുകൾ വിമർശനവുമായി എത്തുകയായിരുന്നു. ഭക്ഷണസാധനങ്ങൾ വേസ്റ്റ് ആക്കുന്നത് ശരിയായ പ്രവണതയല്ല എന്നാണ് ചിലർ അവകാശപ്പെടുന്നത്. പെൺകുട്ടിക്ക് ഗോൽഗപ്പ ഇഷ്ടമാണ് എങ്കിൽ വിവാഹത്തിന് വന്ന എല്ലാവർക്കും അത് നൽകണമായിരുന്നു, അല്ലാതെ ഇതുപോലെ ഭക്ഷണസാധനങ്ങൾ വേസ്റ്റ് ആക്കുക അല്ല വേണ്ടത് – ഇതാണ് ചിലർ പറയുന്ന അവകാശവാദം. എന്തായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വലിയ രീതിയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.
View this post on Instagram
ഇൻസ്റ്റഗ്രാമിലേ ഒരു പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇവർ തന്നെയാണ് പെൺകുട്ടിയുടെ വിവാഹത്തിന് മേക്കപ്പ് മറ്റു കാര്യങ്ങളും ചെയ്തു കൊടുത്തത്. പുലർച്ചെ മൂന്നുമണി മുതൽ ഇവർ ഉണ്ടാക്കാൻ തുടങ്ങിയതാണ് ഈ മാല. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഇത് പെൺകുട്ടിയെ അറിയിച്ചത്. ഇവർ ഈ കാര്യങ്ങളെല്ലാം വീഡിയോയുടെ അടിക്കുറിപ്പായി പറയുന്നുണ്ട്.