പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ പരിഭ്രാന്തി പരത്തി. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം.
അമേരിക്കയില്‍ നിന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ വന്ന് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കൈയില്‍ നിന്നാണ് പൊട്ടാത്ത ഷെല്‍ കണ്ടെടുത്തത്. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി കൊണ്ടു വന്നതാണ് ഇതെന്നാണ് വിനോദ സഞ്ചാരികള്‍ പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബോംബ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അല്പസമയം വിമാനത്താവളത്തില്‍ പരിഭ്രാന്തി പരന്നു. ബോംബ് നിര്‍വീര്യമാക്കിയ ശേഷം വിനോദ സഞ്ചാരികളെ നാട്ടിലേക്ക് പോവാന്‍ അനുവദിച്ചു. വിമാനത്താവള പ്രവര്‍ത്തനം പുനഃരാരംഭിക്കുകയും ചെയ്തു.